കൊല്ലം: ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,
‘രണ്ടു കോടിയുടെ കടം തീര്‍ക്കാന്‍ പത്തു ലക്ഷം ചോദിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത് മണ്ടത്തരമല്ലേ. അത് എങ്ങനെ വിശ്വസിക്കും? മാധ്യമങ്ങളിലൂടെ വലിയ സംഭവം ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ കുടുംബം പണം കൊടുക്കുമായിരുന്നു. പൊലീസും മീഡിയയും നാട്ടുകാരും രംഗത്തുവന്നതോടെ കൈവിട്ടു പോയി.’
read also: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ദേഹാസ്വസ്ഥ്യം, പുഷ്പ – 2 ഷൂട്ടിംങ് നിർത്തിവച്ചു
‘പത്തു ലക്ഷം കൊണ്ട് അഞ്ചു കോടി കടം എങ്ങനെ തീര്‍ക്കാനാണ്? പലിശ അടയ്ക്കാന്‍ പോലും തികയില്ല. ഇത്തരം മണ്ടന്‍ ബുദ്ധികളുമായി ആളുകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇറങ്ങരുത്.
ഈ മണ്ടത്തരത്തിനാണ് ഒരു വര്‍ഷം പ്ലാന്‍ ചെയ്തത്. ഇയാള്‍ എന്‍ജിനിയറിങ്ങിന് റാങ്ക് വാങ്ങിയെന്നൊക്കെയാണ് പറയുന്നത്. ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? ഇതൊക്കെ ക്രിമിനല്‍ പ്രവര്‍ത്തനം അല്ലേ? ഭാര്യയല്ല, മക്കളല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്.
ഇയാള്‍ക്ക് അഞ്ചു പശുവുണ്ടെന്നാണ് പറയുന്നത്. അവയെ വിറ്റാല്‍ രണ്ടു ലക്ഷം കിട്ടില്ലേ? രണ്ടു കാറുണ്ട്. വീട് വിറ്റാല്‍ കടത്തിന്റെ പകുതി തീരില്ലേ? ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് ഇത്തരം മണ്ടത്തരങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ ഓര്‍ക്കണം’- ഗണേഷ് കുമാര്‍ പറഞ്ഞു.
Post Your Comments