മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കാതൽ ദി കോറിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് അനഘ രവി. എന്നാൽ താരത്തിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിമിലൂടെ മുൻപ് ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് അനഘ രവി. തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
ഞാൻ ബൈസെക്ഷ്വലാണ്, അത് തുറന്ന് സമ്മതിക്കുന്നുവെന്നാണ് താരം പറയുന്നത്. മറ്റുള്ളവർ എന്ത് പറയും എന്ന ചിന്ത ഇല്ല, അതിനാൽ ഞാൻ ബൈസെക്ഷ്വലാണ് എന്ന് പറയുന്നതിൽ അപാകതകൾ കാണുന്നില്ലെന്നും അനഘ പറയുന്നു. പ്രകൃതി വിരുദ്ധ പ്രവൃത്തി ചെയ്യുന്നവൾ എന്ന ലേബലിലാണ് അച്ഛനമ്മമാർ തന്നെ നോക്കി കണ്ടതെന്നും അനഘ വ്യക്തമാക്കി.
Post Your Comments