CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

ഈ ഭൂമിയോട് ഞാനും വിടപറഞ്ഞെത്തുന്ന നാളിൽ സുബ്ബലക്ഷ്മി അമ്മയെ കാണാനെത്തും: കുറിപ്പ്

എന്റെ വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നു

അന്തരിച്ച പ്രശസ്ത നടി സുബ്ബലക്ഷ്മി അമ്മയുടെ വേർപാടിൽ മനം നൊന്ത് കുറിപ്പുമായി ഛായാ​ഗ്രാഹകൻ പ്രേംജി. എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന ദിവസം എനിക്ക് ഒരു ഷർട്ട് സർപ്രൈസായി കൊണ്ടുവന്നു തന്ന ആ നിമിഷം ഒരിക്കലും ഞാൻ മറിക്കില്ല അമ്മേ, പിന്നീടുള്ള പല തിരക്കുകൾക്കിടയിൽ അമ്മ എന്നെ വിളിച്ചു എന്റെ അന്വേഷണം ചോദിക്കുമ്പോൾ എന്റെ വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നുവെന്നും പ്രേംജി വ്യക്തമാക്കി.

കുറിപ്പ് വായിക്കാം

എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന ദിവസം എനിക്ക് ഒരു ഷർട്ട് സർപ്രൈസായി കൊണ്ടുവന്നു തന്ന ആ നിമിഷം ഒരിക്കലും ഞാൻ മറക്കില്ല അമ്മേ, പിന്നീടുള്ള പല തിരക്കുകൾക്കിടയിൽ അമ്മ എന്നെ വിളിച്ചു എന്റെ അന്വേഷണം ചോദിക്കുമ്പോൾ എന്റെ വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നു.

എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷംമുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്ക്.

സിനിമാ സെറ്റിലെ ആർട്ടിസ്റ്റുകൾ കാണുമ്പോൾ ഒരു ഹായ് അല്ലെങ്കിൽ ഒരു ഹലോ പറഞ്ഞു പോകുന്നതുപോലെ അല്ലായിരുന്നു അമ്മ എനിക്ക്, ഒരിക്കൽ കഥ പറയുവാൻ ഞാൻ അമ്മയുടെ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ അടുത്തിരുത്തി, നമ്മൾ ആദ്യം പരിജയപ്പെട്ടപ്പോൾ അമ്മ പറഞ്ഞു നിന്റെ ലൊക്കേഷനിൽ ഞാൻ ഉണ്ടാകും, മോനെ നീ തീയതി അറിയിച്ചാൽ മാത്രം മതിയെന്ന്. എന്തോ ഒരു അമ്മയും മകനും പോലെ ഞങ്ങൾ ഒരുപാടു അടുത്തു ഒരുപാട് സിനിമാക്കാര്യങ്ങൾ എല്ലാം സംസാരിച്ചു ഇടക്കിടക്ക് കാണുമായിരുന്നു.

വലിയ സ്നേഹമായിരുന്നു അമ്മക്ക്. അമ്മയുടെ ഈ വിയോഗം എന്നെ ഒരുപാട് വിഷമത്തിലാക്കി, എനിക്ക് കാണണമെന്നുണ്ട് പക്ഷേ ഞാൻ കാണാൻ വരില്ല അമ്മേ, ജീവനില്ലാത്ത അമ്മയുടെ ശരീരം ഞാൻ കണ്ടാൽ എന്റെ മനസ്സിൽ അമ്മ മരിച്ചു, അല്ലാത്തപക്ഷം അമ്മ ഈ ഭൂമിയിൽ എവിടെയോ ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചോളാം, ഒരിക്കൽ ഈ ഭൂമിയോട് യാത്ര പറഞ്ഞ് ഞാനും വരുമ്പോൾ ഞാൻ എന്റെ അമ്മയുടെ അടുത്തു വരും വീണ്ടും ഒരു കഥ പറയുവാൻ.

shortlink

Related Articles

Post Your Comments


Back to top button