GeneralLatest NewsNEWSTV Shows

കണ്ണ് തുറന്നപ്പോൾ മുന്നില്‍ തീ ഗോളം, സഹോദരൻ വെന്തുമരിച്ചു: ആ ക്രിസ്തുമസ് രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ച് നടൻ ചാലി പാല

ഞങ്ങള്‍ക്ക് അന്ന് കള്ളുഷാപ്പും കറിക്കച്ചവടമൊക്കെയുണ്ട്

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാലി പാല . 64 വര്‍ഷം മുന്‍പൊരു ക്രിസ്തുമസ് രാവിൽ വീട്ടിൽ ഉണ്ടായ അപകടത്തെക്കുറിച്ച്എം അതിൽ ഒന്നരവയസുകാരൻ സഹോദരൻ നഷ്ടമായതിനെപ്പറ്റിയും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചാലി പാല പങ്കുവച്ചത് ശ്രദ്ധ നേടുന്നു. പത്ത് വയസ് മാത്രം പ്രായമുണ്ടായിരുന്ന മനസില്‍ അന്ന് ആളിക്കത്തിയ തീ ഇന്നും എരിഞ്ഞടങ്ങാതെ നില്‍ക്കുകയാണെന്നും ചാലി പാല പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അന്നൊരു ക്രിസ്തുമസ് രാത്രി അമ്മയുടെയും സഹോദരിമാരുടെയും കൂടെ താനും പള്ളിയില്‍ പോയി. പിതാവും ഒന്നര വയസുള്ള കുഞ്ഞനുജനും അന്ന് വീട്ടിലാണ്. കുര്‍ബ്ബാന നടക്കുന്നതിനിടയില്‍ ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങ് അന്നും ഉണ്ട്. അങ്ങനെ പള്ളിമുറ്റത്ത് നില്‍ക്കുമ്പോഴാണ് ദൂരെ തീ ആളി കത്തുന്നൊരു കാഴ്ച കാണുന്നത്. അടുത്ത കുന്നിലുള്ള മറ്റൊരു പള്ളിയില്‍ ഉണ്ണിയേശുവിനെ തീ കായ്ക്കുന്നതാണെന്ന് ആദ്യം കരുതി.പക്ഷേ അതായിരുന്നില്ല സംഭവിച്ചത്. ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തി എരിയുന്നതായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോഴാണ് എല്ലാവരും അത് മനസിലാക്കുന്നത്.’

read also: നടി ഗായത്രി വർഷക്കെതിരായ അനാവശ്യ വിവാദങ്ങൾ നിർത്തണം, പിന്തുണച്ച് ജെയ്ക്ക്

ഞങ്ങളുടെ വീടാണ് കത്തുന്നതെന്ന് അറിഞ്ഞതും അമ്മ ബോധം കെട്ട് വീണു. വീട് കത്തി പോകുന്നതിന്റെ ആധി മാത്രമായിരുന്നില്ല അമ്മയ്ക്കുണ്ടായിരുന്നത്. എന്റെ അപ്പന്‍ വീട്ടിലുണ്ട്. മാത്രമല്ല എന്റെ ഇളയ അനുജന്‍ രാജു തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ആരൊക്കെയോ അമ്മയെ പൊക്കിയെടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയി. പിന്നീട് അപ്പന്‍ ഈ കഥ പറഞ്ഞത് ഓര്‍മ്മയിലിന്നും ഉണ്ട്.

ഞങ്ങള്‍ക്ക് അന്ന് കള്ളുഷാപ്പും കറിക്കച്ചവടമൊക്കെയുണ്ട്. ഷാപ്പ് അടച്ച്‌ വന്ന ക്ഷീണത്തില്‍ അപ്പന്‍ കിടന്ന് ഉറങ്ങി. ആ സമയത്താണ് തീപ്പിടുത്തം ഉണ്ടാവുന്നത്. അപ്പന്‍ മയക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ അനുജന്‍ തൊട്ടിലില്‍ കിടന്ന് കരയുകയാണ്. അപ്പന്‍ കണ്ണ് തുറന്ന് നോക്കുമ്പോള്‍ മുന്നില്‍ തീ ഗോളമാണ്. പെട്ടെന്ന് തന്നെ അവനെ തൊട്ടിലും കൂടി ചേര്‍ത്ത് അപ്പന്‍ അവനെ വാരി എടുത്ത് പുറത്തേക്ക് കൊണ്ട് വന്നു.

എങ്കിലും അവനെ രക്ഷിക്കാന്‍ സാധിച്ചില്ല. രാജുവിനെ പൊക്കിയെടുത്ത് കൊണ്ട് വരുമ്പോഴേക്കും വീടിന്റെ തടി കൊണ്ട് നിര്‍മ്മിച്ച ഉത്തരം കത്തി അപ്പന്റെ തോളിലേയ്ക്ക് വീണു. അപ്പന്റെ ശരീരം മൊത്തം പൊള്ളി പോയി. അന്ന് പള്ളിയില്‍ ഇട്ടോണ്ട പോയ വസ്ത്രമല്ലാതെ വേറൊന്നും ഇല്ലാതെയായി. ബാക്കിയെല്ലാം കത്തി ചാമ്പലായി പോയി. മാത്രമല്ല ഒന്നര വയസുകാരനായ അനുജന്‍ തീക്കൂമ്പാരത്തിനുള്ളില്‍ വെന്തുമരിച്ച സംഭവം ഓര്‍മ്മയില്‍ വരുമ്പോള്‍ ഇന്നും വിങ്ങുന്ന വേദനയാണ്

shortlink

Post Your Comments


Back to top button