മലയാള സീരിയൽ കലാ രംഗത്ത് സവർണ്ണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്ന നടി ഗായത്രിയുടെ പരാമർശം വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. നവ കേരള സദസിന് മുന്നോടിയായി നാദാപുരം നിയോജക മണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം.
കുറിപ്പ് വായിക്കാം
സിനിമകളിലെയും സീരിയലിലെയും സാംസ്കാരിക പ്രതിനിധാനത്തിന്റെ രാഷ്ട്രീയം പറഞ്ഞ നടി ഗായത്രി വർഷയ്ക്ക് എതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമാണ്.
നരേന്ദ്ര മോദി സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള സഖ്യം സാംസ്കാരിക രംഗത്തെ എങ്ങനെ ഭരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് നടത്തിയ പ്രസംഗം ആണ് ഈ സൈബർ ആക്രമണത്തിന് കാരണം.
സാംസ്കാരിക വിമർശനത്തോടുള്ള ഇക്കൂട്ടരുടെ അസഹിഷ്ണുത സമകാലിക ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇത്തരം സൈബർ ആക്രമണം കൊണ്ട് പുരോഗമന രാഷ്ട്രീയത്തിന്റെ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം കൂടിയായ ഗായത്രി വർഷയ്ക്ക് എല്ലാവിധ ഐക്യദാർഢ്യവും.
Post Your Comments