GeneralLatest NewsMollywoodNEWSWOODs

നടൻ കൃഷ്ണകുമാറിനെതിരെ കേസ്

ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45-നാണ് ഉപവാസ സമരം നടന്നത്.

ഇസ്രായേലിനെ അനുകൂല ഉപവാസ സമരത്തില്‍ പങ്കെടുത്ത നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

read also: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ‘സലാർ’ ട്രെയിലർ പുറത്തിറങ്ങി

തിരുവനന്തപുരം പാളയത്ത് സിഇഎഫ്‌ഐ രൂപതയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45-നാണ് ഉപവാസ സമരം നടന്നത്. സിഇഎഫ്‌ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്ബള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊലീസ് നടപടിയ്ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തി. പരിപാടിയ്ക്ക് മുന്‍കൂര്‍ അവനുവാദം വാങ്ങിയിട്ടുണ്ടെന്നും പത്തോളം പൊലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച്‌ പ്രാര്‍ത്ഥിച്ച ചടങ്ങിനെ പൊലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button