സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രി വിട്ടു. പുത്തൻ ചിത്രത്തിന്റെ സംഘട്ടനപരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിശീലനത്തിനിടെ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് കാലിന് ശസ്ത്രക്രിയ നടന്നത്.
കള എന്ന ചിത്രത്തിന് ശേഷം ആസിഫിനെ നായകനാക്കി രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.
ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്.
Post Your Comments