
തെന്നിന്ത്യൻ താരറാണി നയൻതാര അടുത്തിടെ ഷാരൂഖ് ഖാന്റെ ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നടിയ്ക്ക് പിറന്നാൾ സമ്മാനമായി ഭർത്താവും സംവിധായകനുമായ വിക്കി ഒരു പുതിയ മെഴ്‌സിഡസ് മേബാക്ക് സമ്മാനിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭർത്താവിന്റെ പുത്തൻ സമ്മാനം നയൻസ് വെളിപ്പെടുത്തിയത്.
വെൽകം ഹോം യു ബ്യൂട്ടി, എന്റെ പ്രിയപ്പെട്ട ഭർത്താവ് എനിക്കായി തന്ന ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി ലവ് യു വിക്കി എന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നയൻതാര കുറിച്ചത്.
ലേഡി സൂപ്പർ സ്റ്റാറിന് നൽകിയ സമ്മാനം കണ്ട് ഞെട്ടിയത് ആരാധകരാണ്. കോടാനുകോടികൾ വിലയുള്ള ആഡംബര കാറാണ് മെഴ്‌സിഡസ് മേബാക്ക്.
Post Your Comments