GeneralLatest NewsNEWSTV Shows

എല്ലാം തകർത്തു, ഇനി രോഹിത്തിനെയും കൊല്ലുമോ? ഗുരുതര ആരോപണങ്ങളുമായി കുടുംബവിളക്കിന്റെ ആരാധകർ

സുമിത്രയും രോഹിത്തും തമ്മില്‍ പിരിയും

നടി മീര വാസുദേവന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയൽ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. മാത്രമല്ല സീരിയലിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയതിന്റെ പ്രൊമോയും പുറത്ത് വന്നു. എന്നാല്‍ കഥ ഇവിടം കൊണ്ടും തീരുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

‘വിജയകരമായ 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ജനപ്രിയ പരമ്പര കുടുംബവിളക്ക് നിര്‍ണ്ണായക പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ അവസാനിക്കുന്നത് ഒരു അദ്ധ്യായം മാത്രം. അതിജീവനത്തിന്റെ പാതയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് കടക്കുന്ന സുമിത്രയുടെ ജീവിതകഥയുമായി പ്രിയപരമ്പരയുടെ രണ്ടാം അദ്ധ്യായം നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നു. കുടുംബവിളക്ക് സീസണ്‍ 2 ഉടന്‍ ആരംഭിക്കുന്നു’, എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു റിപ്പോർട്ട് പ്രചരിക്കുന്നു. എന്നാൽ ഇതിനു ഔദ്യോഗിക സ്ഥിതീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

READ ALSO: ബോളിവുഡ് സൂപ്പർ താരം രൺ​ദീപ് ഹൂഡയും ലിൻ ലൈഷ്റാമും വിവാഹിതരായി

സുമിത്രയും ഭര്‍ത്താവ് രോഹിത് ഗോപാലും ശ്രീനിലയം വീട്ടില്‍ നിന്നും ഇറങ്ങി. വില്ലത്തി വേദിക മുന്‍ഭര്‍ത്താവായ സമ്പത്തുമായി വീണ്ടും ഒന്നിച്ചു. രജിസ്റ്റര്‍ മ്യാരേജ് നടത്തി സമ്പത്തും വേദികയും ഒന്നിച്ചത് മകന് വേണ്ടിയാണ്.

ഇതോടെ സീരിയലിനെതിരെ വിമർശനവുമായി ആരാധകർ എത്തിയിരിക്കുകയാണ്. സീരിയലില്‍ സുമിത്രയും രോഹിത്തും തമ്മില്‍ പിരിയും. ചിലപ്പോള്‍ രോഹിത്തിന്റെ മരണമായിരിക്കും കാണിക്കുക. എന്നിട്ട് സുമിത്ര വീണ്ടും ആദ്യ ഭര്‍ത്താവിലേക്ക് മടങ്ങി പോയേക്കും എന്നും അല്ലെങ്കില്‍ സുമിത്രയുടെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ഥ് വേറൊരു വിവാഹം കഴിക്കും. എന്നിട്ട് അയാളുടെ ഭാര്യയും സുമിത്രയും തമ്മില്‍ പുതിയ പ്രശ്‌നങ്ങളുണ്ടാവുന്നതായിരിക്കും കഥ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കുടുംബവിളക്കിനെതിരെ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button