ഇതരഭാഷാ നടന്മാരോടും മലയാളി താരങ്ങളോടുമുള്ള മലയാളികളുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്ന് റസൂൽ പൂക്കുട്ടി പറയുന്നു. ഇതര ഭാഷാ ചിത്രങ്ങളിലെ പ്രമുഖ താരങ്ങൾക്ക് കൊടുക്കുന്ന പരിഗണനയും ഇവിടുത്തെ ഒരു താരം പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് പോയാൽ കൊടുക്കില്ലെന്ന് വ്യക്തമാക്കി.
അല്ലു അർജുൻ, വിജയ്, രജനി ചിത്രങ്ങളെല്ലാം മുഴുവൻ ഹൃദയവും കൊടുത്തിരുന്ന് കാണും, എന്നാൽ ഏതെങ്കിലും മലയാള താരം പ്രതീക്ഷകളുടെ അപ്പുറത്തേക്ക് പോയാൽ തള്ളിക്കളയും, പിന്തുണ നൽകില്ല.
ഇത് വളരെ വിചിത്രമായ മലയാളികളുടെ രീതിയാണെന്നും റസൂൽ പറയുന്നു. ഇതരഭാഷാ ചിത്രങ്ങൾ സമീപ കാലത്ത് കേരളത്തിൽ വമ്പൻ കളക്ഷനാണ് നേടിയെടുക്കുന്നത്. ഇത്തരം ചിത്രങ്ങൾ മികച്ച പ്രമോഷനോടെയാണ് കേരളത്തിൽ റിലീസ് ചെയ്യുന്നതെന്നും റസൂൽ വ്യക്തമാക്കി.
Post Your Comments