CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

മാതാപിതാക്കൾ വേർപിരിയുമ്പോൾ ഞാൻ ചെറിയ കുട്ടിയാണ്, അച്ഛനയച്ച കാർഡുകൾ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്: അപർണ്ണ

വമ്പൻ ആരാധകരെയാണ് റിയാലിറ്റി ഷോയിലൂടെ താരം നേടിയെടുത്തത്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അപർണ്ണ മൾബറി. സോഷ്യൽ മീഡിയയിൽ ഇം​ഗ്ലീഷ് പഠിപ്പിച്ചിരുന്ന അപർണ്ണയെ മലയാളികൾക്ക് ഏറെ പരിചയമായത് താരം ബി​ഗ്ബോസിൽ വന്നതോട് കൂടെയാണ്.

ബി​ഗ്ബോസ് നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു അപർണ്ണ. വമ്പൻ ആരാധകരെയാണ് റിയാലിറ്റി ഷോയിലൂടെ താരം നേടിയെടുത്തത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അപർണ്ണ. ആറാം വയസിലാണ് അച്ഛനും അമ്മയും വേർപിരിയുന്നതെന്നാണ് താരം പറഞ്ഞത്.

അച്ഛൻ അയച്ച കാർഡുകളെല്ലാം നിധിപോലെ താനിപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും അപർണ്ണ പറയുന്നു. പതിനഞ്ചു വയസുവരെ കേരളത്തിൽ നിന്നിട്ടാണ് അമേരിക്കയിലേക്ക് മടങ്ങിയത്. അവിടെ ചെന്നപ്പോൾ അനുഭവിച്ച കൾച്ചറൽ ഷോക്ക് വളരെ വലുതായിരുന്നുവെന്നും അപർണ്ണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button