GeneralLatest NewsNEWSTV Shows

മുഖ്യമന്ത്രി പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണ് : ഗായത്രി

ഇത്തരം വാർത്തകൾ കാണിച്ചാൽ അതിന്റെ പ്രതിഫലം കോർപറേറ്റുകൾ തരും

നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണെന്ന് നടി ഗായത്രി. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലാണ് നടിയുടെ പരാമർശം.

read also: ബിഗ് ബോസില്‍ കയറുന്നതിന് മുന്‍പ് ഗര്‍ഭ പരിശോധന വരെ നടത്തും: മത്സരാര്‍ഥിയുടെ വെളിപ്പെടുത്തല്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘കേന്ദ്ര ഭരണകൂടം കോർപറേറ്റ് ലോകത്തിനു മുന്നിൽ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോർപറേറ്റുകൾക്ക് മുന്നിൽ അടിയറവ് വയ്ക്കുകയും ചെയ്യുന്നു. എന്ത് കാണിക്കണം ടിവിയിൽ എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോർപറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും പാട്ടുകളും കാണിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. പ്രൊപ്പഗണ്ട വാർത്തകൾ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊന്ന്. അമേരിക്കയെന്ന ലോക ബോംബിന് വേണ്ടി, ലോക ആയുധ കച്ചവടത്തിന് വേണ്ടി ഇന്ത്യ കൂട്ടുനിൽക്കുകയാണെന്ന് പറയുന്ന ഏതെങ്കിലുമൊരു ചാനലിനെ നമ്മളിവിടെ കണ്ടോ?

അതൊന്നും പറയാതെ, കോടിയേരി ബാലകൃഷ്ണന്റെ മകൻ തെറ്റുകാരനല്ലാതെ ജയിലിൽ കിടക്കുന്നതും സ്വപ്ന കറുത്ത വസ്ത്രം ഇടുമ്പോൾ അവളുടെ മെയ്യഴകും, സരിതയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണ്. ഇത്തരം വാർത്തകൾ കാണിച്ചാൽ അതിന്റെ പ്രതിഫലം കോർപറേറ്റുകൾ തരും. അപ്പൊ ഈ ട്രയാങ്കിൾ ആരാണ് വരക്കുന്നത്. അത് കേന്ദ്ര ഗവണ്മെന്റും കോർപറേറ്റുകളും കൂടിയാണ്.’– ഗായത്രി വർഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button