GeneralKollywoodLatest NewsNEWSWOODs

നടൻ വിജയകാന്തിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം: വെന്റിലേറ്ററിലേയ്ക്ക് മാറ്റി

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

തെന്നിന്ത്യൻ ആക്ഷൻ താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോ​ഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോ​ഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ വിധേയനാക്കുമെന്നും ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.

കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചെന്നൈയിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

read also: മുഖ്യമന്ത്രി പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണ് : ഗായത്രി

പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നുമായിരുന്നു ഡി.എം.ഡി.കെ. പത്രക്കുറിപ്പിൽ വിശദീകരിച്ചത്. ഇതിനിടെയാണ് ആശുപത്രി വൃത്തങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button