സൽമാൻ ഖാനെതിരെ വധ ഭീഷണി മുഴക്കി ലോറൻസ് ബിഷ്ണോയി എത്തിയതോടെ പോലീസ് നിർദേശ പ്രകാരം നടന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ലോറൻസ് ബിഷ്ണോയി നിലവിൽ ജയിലിൽ കഴിയുകയാണ്. മുംബൈ പോലീസ് വൈ പ്ലസ് സുരക്ഷയാണ് നടന് ഭീഷണികളെ തുടർന്ന് നൽകി വരുന്നത്.
കഴിഞ്ഞ ദിവസം പഞ്ചാബി ഗായകനും നടനുമായ ജിപ്പിക്കെതിരെ ലോറൻസ് എന്ന അക്കൗണ്ടിൽ നിന്നും വധ ഭീഷണി മുഴക്കിയതായി പരാതി ഉയർന്നതിന് പിന്നാലെയാണ് സൽമാൻഖാന് വീണ്ടും ഭീഷണിയെത്തിയത്. നിങ്ങൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്തേക്കും പലായനം ചെയ്യുക, എന്നാൽ ഓർക്കുക, മരണത്തിന് വിസ ആവശ്യമില്ല; അത് ക്ഷണിക്കപ്പെടാതെ വരുന്നു എന്നാണ് ലോറൻസിന്റെ സംഘം ജിപ്പിക്ക് മെസേജ് അയച്ചത്.
Post Your Comments