GeneralLatest NewsNEWSTV Shows

ബിഗ് ബോസില്‍ കയറുന്നതിന് മുന്‍പ് ഗര്‍ഭ പരിശോധന വരെ നടത്തും: മത്സരാര്‍ഥിയുടെ വെളിപ്പെടുത്തല്‍

എല്ലാ മത്സരാര്‍ത്ഥികളെയും നിരവധി രക്തപരിശോധനകള്‍ക്ക് വിധേയരാക്കാറുണ്ട്

പലപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധക ഫൈറ്റ് ഉണ്ടാകാറുള്ള ഷോയാണ് ബിഗ് ബോസ്. ഇത്തവണ ഒരു മത്സരാർഥിയുടെ വെളിപ്പെടുത്തലാണ് ഹിന്ദി ബിഗ് ബോസിന്റെ 17 സീസനെ വാർത്തകളിൽ നിറയ്ക്കുന്നത്.

ബിഗ് ബോസിനകത്ത് വെച്ച്‌ നടി അങ്കിത ലോഘണ്ഡെ ഗര്‍ഭിണിയായെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. വീടിനകത്ത് നിന്നും നടിയ്ക്ക് ഗര്‍ഭ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം അങ്കിത ക്യാമറയുടെ മുന്നില്‍ സംസാരിച്ചതോടെ നടിയുടെ ഗര്‍ഭധാരണം ഷോയുടെ ആരാധകർക്കിടയിൽ ചര്‍ച്ചാ വിഷയമായി. അടുത്തിടെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി ജിഗ്ന വോറ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. അങ്കിത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള സംഭാഷണം എല്ലാവരുടെയും കണ്ണുവെട്ടിക്കാനുള്ള തന്ത്രമാണെന്നാണ് ജിഗ്ന വോറ പറയുന്നത്.

READ ALSO: ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും അണിയുന്ന ആലിയ ഒരു മാതൃകയാണ്: പ്രശംസിച്ച് സുഹാന ഖാൻ

‘ബിഗ് ബോസിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാ മത്സരാര്‍ത്ഥികളെയും നിരവധി രക്തപരിശോധനകള്‍ക്ക് വിധേയരാക്കാറുണ്ട്. അങ്കിതയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ താനും റിങ്കു ജിയും ഗൗരവമായിട്ടാണ് എടുത്തത്. എന്നാല്‍, ഒരു അമ്മയായതിനാല്‍, ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് ‘പുളി’ കഴിക്കാനുള്ള ആഗ്രഹം ഉണ്ടാകേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം. ഇത് ഹിന്ദി സിനിമകളില്‍ മാത്രമാണ് സംഭവിക്കുന്നത്. പക്ഷേ, ബിഗ് ബോസില്‍ നിന്നിറങ്ങിയതിന് ശേഷമാണ് അതവരുടെ തന്ത്രം ആവുമോ എന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയത്. ഇത് ഒരു തന്ത്രമാണെന്നാണ് ഞാന്‍ കരുതുന്നത്’- ഫില്‍മിബീറ്റിന് നല്‍കിയ പ്രതികരണത്തില്‍ ജിഗ്ന വോറ പറയുന്നു.

‘ഞങ്ങളെ ഒരുപാട് രക്തപരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ബിഗ് ബോസ് വീട്ടില്‍ പ്രവേശിപ്പിച്ചത്. താനടക്കമുള്ളവര്‍ക്ക് ഗര്‍ഭ പരിശോധന പോലും നടത്തിയിരുന്നു. അതുകൊണ്ടാണ് അങ്കിതയുടെ ഈ ആരോപണം തന്നെ ശരിക്കും ഞെട്ടിക്കുന്നത്’, ജിഗ്ന കൂട്ടിച്ചേർത്തു

ബിഗ് ബോസ് വീട്ടിലേക്ക് വന്നത് മുതല്‍ അങ്കിതയും ഭര്‍ത്താവ് വിക്കിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിട്ടായിരുന്നില്ല പോവുന്നത്. അങ്കിതയും വിക്കിയും ഒരുപോലെ ആധിപത്യം പുലര്‍ത്തുന്നവരാണ്. എന്നാല്‍ വിക്കി തനിക്ക് സമയം നല്‍കുന്നില്ലെന്ന പരാതി അങ്കിതയ്ക്കുണ്ട്, അവള്‍ക്കായി സമയം നീക്കിവെക്കാന്‍ ഞാന്‍ വിക്കിയോട് പറയാന്‍ ശ്രമിച്ചു. പക്ഷേ, അവന്‍ കളിച്ച്‌ നടക്കുകയായിരുന്നു. ബാക്കിയുള്ളവരുമായി സംസാരിക്കുകയും അവരുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന വിക്കി അങ്കിതയെ തീരെ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെ കുറിച്ചുള്ള അരക്ഷിതാവസ്ഥയിലാണ് അങ്കിത’ യെന്നും ജിഗ്ന വോറ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button