ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കവെ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാ ബാലൻ.
2011-ൽ പുറത്തിറങ്ങിയ ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷത്തെക്കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്. ആളുകൾക്ക് എനിക്ക് ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള ഈ തീവ്രമായ ആഗ്രഹം മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നുവെന്നും നടി.
സിൽക്ക് സ്മിതയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമായ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് തന്നെ പലരും വിലക്കിയിരുന്നതായി നടി വ്യക്തമാക്കി. വ്യത്യസ്തമായ ചിത്രങ്ങളിൽ ആഭിനയിക്കണം എന്ന തന്റെ ആഗ്രഹത്തിന് അനുസരിച്ച് മാത്രമാണ് മുന്നോട്ട് പോയതെന്നും അതിനാൽ മാത്രമാണ് താനിപ്പോഴും അഭിനയ രംഗത്ത് തുടരുന്നതെന്നും നടി.
Post Your Comments