മാർക്ക് ആന്റണി ചിത്രത്തിന്റെ സംവിധായകൻ ആദിക് വിവാഹിതനാകുന്നു. പ്രഭുവിന്റെ മകൾ ഐശ്വര്യയാണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ് എന്നാണ് സൂചനകൾ.
അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഡിസംബറിൽ വിവാഹിതരാകും എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വിശാലും എസ്ജെ സൂര്യയും മികച്ച വേഷങ്ങളിലെത്തിയ ചിത്രം കൂടിയാണ് മാർക്ക് ആന്റണി.
ചിത്രം തിയേറ്ററിൽ നിന്നും നൂറുകോടി കളക്റ്റ് ചെയ്തിരുന്നു. ആദിക് തിരക്കഥ എഴുതി, സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായിരുന്നു മാർക്ക് ആന്റണി. 2015 ൽ തൃഷ ഇല്ലാ നയൻതാര’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ആദിക്. ഡിസംബർ 15ന് തമിഴ് സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്ന വിവാഹ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുകുടുംബങ്ങളിൽ നിന്നും ഔദ്യോഗികമായ അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments