![](/movie/wp-content/uploads/2023/11/jpeg-optimizer_kaali.png)
നടൻ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കാളി രംഗത്ത്. മലയാള സിനിമയിലെ ആദ്യ സ്റ്റണ്ട് മാസ്റ്ററാണ് കാളി.
മാഫിയ ശശിയുടെ അസിസ്റ്റന്റ് ആയാണ് കാളി സിനിമയിലേക്കെത്തിയത്. കളിമണ്ണ് എന്ന ചിത്രത്തിലൂടെയാണ് കാളി തുടക്കം കുറിച്ചത്. പലരിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കാളി വ്യക്തമാക്കി.
എന്നാൽ തന്നെ ഏറെ വിഷമിപ്പിച്ചതും അപമര്യാദയായി പെരുമാറിയതും നടൻ ബിനീഷ് ബാസ്റ്റിനാണെന്ന് പേരെടുത്ത് പറഞ്ഞാണ് കാളി സംസാരിച്ചത്. കാസ്റ്റിംങ് കൗച്ചിന് സമാനമായ പെരുമാറ്റമാണ് അയാളിൽ നിന്ന് ഉണ്ടായത്. നോ പറഞ്ഞിട്ടും ശല്യം തുടർന്നെന്നും കാളി വ്യക്തമാക്കി. മലയാളത്തിലെ പ്രശസ്ത സംവിധായകന്റെ ജീവിതം നശിപ്പിച്ച വ്യക്തികൂടിയാണ് ബിനീഷ് ബാസ്റ്റിനെന്നും കാളി പറഞ്ഞു.
Post Your Comments