കൊച്ചി: ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഒരു മുറൈ വന്ത് പാർത്തായ’ ആയിരുന്നു പ്രയാഗ നായികയായ ആദ്യ ചിത്രം. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അടുത്തിടെ പ്രയാഗയുടെ ഹെയർ സ്റ്റൈൽ അടക്കമുള്ള ഫാഷൻ ട്രെന്റ്സ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരുന്നു. താരത്തിനെതിരെ ഒരുപാട് വിമർശനങ്ങളും ഉയർന്നു.
എന്നാൽ തനിക്കെതിരായ വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് പ്രയാഗ പറയുന്നു. ഫാഷൻ തന്റെ ചോയ്സാണെന്നും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാനല്ല വസ്ത്രം ധരിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ പ്രയാഗ വ്യക്തമാക്കി.
പ്രയാഗയുടെ വാക്കുകൾ ഇങ്ങനെ;
‘പ്രയാഗ പെട്ടെന്ന് മാറിയെന്നൊക്കെ പലരും പറയാറുണ്ട്. പക്ഷെ വേണമെന്ന് വെച്ച് ഉണ്ടാക്കിയ മാറ്റമല്ല. സിനിമയിൽ ഞാൻ ചെയ്തതൊക്കെ നടൻ വേഷങ്ങളാണ്. എന്നാൽ എന്റെ യഥാർഥ ജീവിതം അങ്ങനെയല്ല. സിനിമയിലെ ഞാനും യഥാർഥ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. രണ്ട് വർഷത്തോളമായി ഞാൻ സിനിമയിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. അപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നത്. അതിനിടെ ലോകവും ഒരുപാട് മാറി. എന്റെ ഫാഷൻ സെൻസും മാറി.
അതെന്റെ അവസാന സിനിമയാകുമെന്ന് പലരും പറഞ്ഞു, പക്ഷേ ഞാനെന്റെ തീരുമാനവുമായി മുന്നോട്ട് പോയി: വിദ്യ ബാലൻ
അതെല്ലാം സ്വാഭാവികമായ കാര്യമാണല്ലോ. ഞാൻ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. ലോകം മാറുമ്പോൾ പ്രയാഗ മാർട്ടിനും മാറ്റം വരില്ലേ. പെട്ടെന്ന് ഒരു ദിവസം എന്നാപിന്നെ എല്ലാവരേയും ഒന്ന് ഇംപ്രസ് ചെയ്യാമെന്ന് കരുതി കൊണ്ടുവന്ന മാറ്റങ്ങളല്ല ഇത്. മുടി കളർ ചെയ്തതും ബ്രയ്ഡ് ചെയ്തതുമൊന്നും പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. അതെല്ലാം സ്വാഭാവികമായി സംഭവിച്ചു പോയ കാര്യങ്ങളാണ്.
മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് നമ്മുടെ സന്തോഷവും കംഫർട്ടും ഇല്ലാതാക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ച് മാറിയത്. അതിന്റെ ഭാഗമായാണ് ഞാൻ ഇഷ്ടമുള്ള വസ്ത്രങ്ങളെല്ലാം ഇടാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ധരിച്ച് സ്റ്റൈലിൽ നടക്കുന്നു. അത് ആളുകൾ നല്ല രീതിയിൽ എടുത്താൽ സന്തോഷം. അല്ലെങ്കിൽ പോട്ടെ, അത്രമാത്രം.
ഭാര്യ കത്രീന കൈഫിന്റെ ടവ്വൽ രംഗം സിനിമയിൽ കണ്ടപ്പോൾ ചിലത് പറയേണ്ടിവന്നു: തുറന്ന് പറഞ്ഞ് വിക്കി കൗശൽ
അതെനിക്ക് ഒരു പ്രശ്നമല്ല. എന്റെ ഫാഷൻ ചോയ്സിനെ ആരും ചോദ്യം ചെയ്യരുത്. മുടി കളർ ചെയ്തപ്പോൾ സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന് വേണ്ടിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. എന്തിനാണ് നമ്മൾ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യുമ്പോള്‍ അത്തരത്തിലൊക്കെ ചിന്തിക്കുന്നത്.
ഞാൻ ഒരു സിനിമ നടിയാണ് എന്നു കരുതി ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റാർക്കെങ്കിലും വേണ്ടിയാണെന്ന് പറയാൻ പറ്റുമോ? നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ? ഇന്ന് ഞാൻ എന്റെ തലമുടി കളർ മാറ്റിയത് നാട്ടുകാർക്ക് വേണ്ടിയാണെന്ന് ചോദിച്ചാൽ അതെങ്ങനെ ശരിയാകും?’.
Post Your Comments