CinemaLatest NewsNEWS

സ്വവർഗാനുരാഗം പറയുന്ന സിനിമ, എന്നിട്ടും ഇന്റിമേറ്റ് സീനുകൾ ഒഴിവാക്കിയത് എന്തുകൊണ്ട്? – ജിയോ ബേബി പറയുന്നു

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ കാതൽ ഒരു പ്രണയ ചിത്രമാണ്. മമ്മൂട്ടി, ജ്യോതിക തുടങ്ങി സഹതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റുകയാണ് കാതൽ. തിയേറ്ററിൽ മികച്ച പ്രകടനമാണ് സിനിമ കാഴ്ച വെയ്ക്കുന്നത്. സ്വവർഗ പ്രണയത്തെ കുറിച്ചും അതിനോടനുബന്ധിച്ച സന്ദർഭങ്ങളെ കുറിച്ചുമാണ് സിനിമ പറയുന്നത്. എന്നിട്ട് പോലും സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. അത് മന:പൂർവം ചെയ്തതാണെന്നാണ് സംവിധായകൻ ജിയോ ബേബി പറയുന്നത്.

‘ഇന്റിമേറ്റ് രംഗങ്ങൾ മന:പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെൻ്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്‌തു. എനിക്ക് എൻ്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്‌തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.

മമ്മൂക്കയും ഇതിൽ ഒരുപാട് ഇൻവോവ്ൾഡ് ആയി. ‘ഇവർ തമ്മിൽ പരസ്‌പരം കാണാതെ നിങ്ങൾക്ക് വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേ’ എന്ന് മമ്മൂക്ക ചോദിച്ചു. നമുക്കും അങ്ങനെ വർക്ക് ചെയ്യാം. നമുക്ക് വേറൊരു ഇൻ്റർവെൽ ഉണ്ടായിരുന്നു, അതിൽ ഇവർ തമ്മിൽ സംസാരിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ‘നമ്മൾ തമ്മിൽ സംസാരിക്കാതിരുന്നാലോ, ദൂരെ നിന്ന് ഐ കോണ്ടാക്റ്റ് തരുന്ന പരിപാടി ആലോചിച്ചാലോ, അതല്ലേ നല്ലത്. എനിക്ക് അത് ചെയ്യാനാ രസം തോന്നുന്നത്’ എന്ന് മമ്മൂക്ക പറഞ്ഞു. ഇങ്ങനെയൊരു ആലോചന വിഷയം ഇട്ടുതരുമ്പോൾ നമ്മളെ ഭയങ്കരമായിട്ട് അത് ചിന്തിപ്പിക്കുന്നുണ്ട്. ഞാനും ആദർശും പോൾസനും മത്സരിച്ചിരുന്ന് ആലോചനയായിരുന്നു. അങ്ങനെ ആലോചിച്ചാണ് ഇപ്പോഴത്തെ ഇൻ്റർവെൽ ഉണ്ടാക്കിയിരിക്കുന്നത്’, ട്രൂ കോപ്പി തിങ്കിലെ മനില സി മോഹനുമായുള്ള അഭിമുഖത്തിലാണ് ജിയോ ബേബി കാതലിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് പറഞ്ഞത്.

 

 

shortlink

Related Articles

Post Your Comments


Back to top button