GeneralLatest NewsMollywoodNEWSWOODs

‘ആ വിഡ്ഢികള്‍ കാരണമാണ് എന്റെ ആരോഗ്യം നശിച്ചത്’: തിയറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് പുത്രന്‍

തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ?

ഫിലിം കരിയര്‍ ഉപേക്ഷിക്കുകയാണ് എന്ന് വ്യക്തമാക്കി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയത് ആരാധകരെ നിരാശരാക്കിയിരുന്നു. തന്റെ ആരോഗ്യ പ്രശ്‌നമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമായി അൽഫോൻസ് പുത്രൻ പറഞ്ഞത്. എന്നാൽ, ഇപ്പോള്‍ തിയറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

തന്റെ സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം അല്‍ഫോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.  തിയറ്റര്‍ സിനിമകള്‍ ഇനി ചെയ്യില്ലേ എന്നായിരുന്നു  ഒരാളുടെ ചോദ്യം. ഇതിനു നൽകിയ മറുപടിയിലാണ് തിയറ്റര്‍ ഉടമകളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. തന്റെ ആരോഗ്യം മോശമാക്കിയത് തിയറ്റര്‍ ഉടമകളാണെന്നു അല്‍ഫോണ്‍സ് കുറിച്ചു.

read also: ഇനിമുതൽ വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് വിജയ് സേതുപതി; ‘എൽസിയു’ അനിശ്ചിതത്വത്തിൽ?

അല്‍ഫോണ്‍സിന്റെ വാക്കുകള്‍

തിയറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്. ഒരു റൂമില്‍ ഇരുന്ന ചെറിയ എഴുത്തുകാര്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button