സുരേഷ് ഗോപിയ്‌ക്കെതിരെ മാധ്യമ പ്രവർത്തക ആരോപണം ഉന്നയിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അഭിരാമി. സുരേഷ് ഗോപിയെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ചെയ്യാമായിരുന്നു എന്നാണ് ഒരു ഓണ്‍ലൈൻ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിരാമി പറഞ്ഞത്.
‘സുരേഷ് ഗോപിയ്‌ക്കെതിരായ ആരോപണം എന്തുകൊണ്ട് വന്നു എന്നത് ഞാൻ ആലോചിച്ചിട്ടില്ല. പക്ഷെ, അതൊരു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. കുറച്ചു കൂടെ ഒന്ന് ആലോചിച്ചിട്ട് ആരോപണം ഉന്നയിക്കാമായിരുന്നു എന്ന് ഈ ഒരു പ്രത്യേക സംഭവത്തില്‍ എനിക്ക് തോന്നി. വ്യക്തിപരമായി സുരേഷേട്ടനെ എനിക്ക് അറിയാവുന്നതു കൊണ്ടാണ് അങ്ങനെ തോന്നിയത്’.
‘ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. വെറുതെ അങ്ങ് പറഞ്ഞു പോകാവുന്ന ഒന്നല്ല. അതുകൊണ്ടാണ് ഈ ഒരു സംഭവത്തില്‍ എനിക്ക് അങ്ങനെ തോന്നിയത്. ഒരു സ്ത്രീക്ക് അവരുടെ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും തോന്നിയെങ്കില്‍ അവര്‍ അത് സമൂഹത്തിന് മുന്നില്‍ പറയണം. അതിനെ ഞാൻ അംഗീകരിക്കുന്നു. പക്ഷെ അതിന്റെ മറ്റൊരു വശം കൂടിയുണ്ട്. അതിനെ തെറ്റായ രീതിയില്‍ ഉപയോഗിക്കാൻ പാടില്ല’- അഭിരാമി പങ്കുവച്ചു
Post Your Comments