നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവൾ നടത്തുന്ന തുടർ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.
ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
കഥ, തിരക്കഥ, സംഭാഷണം – രമേശ്കുമാർ കോറമംഗലം, നിർമ്മാണം – പുണർതം ആർട്ട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസിയേഷൻ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്, ഗിരീശൻ, വിഷ്ണു, ഛായാഗ്രഹണം – നവീൻ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം – ഉദയൻ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ട്കോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയ്ഘോഷ് പരവൂർ.
ഗാനരചന – രമേശ്കുമാർ കോറമംഗലം, ഉമേഷ് പോറ്റി (നാവോറ്), സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി, പ്രമീള, പ്രിയാ രാജേഷ്, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, കുട്ടു ഗണേഷ്, അനൂപ്, സുധീഷ് ജനാർദ്ദനൻ, ലൊക്കേഷൻ മാനേജർ – പത്മാലയൻ മംഗലത്ത്, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പിആർഓ – അജയ് തുണ്ടത്തിൽ.
Post Your Comments