CinemaGeneralKollywoodLatest NewsNEWSSocial MediaWOODs

തൃഷ എന്നോട് ക്ഷമിക്കണം: വിവാദ പരാമർശത്തിൽ ഒടുക്കം മാപ്പു പറഞ്ഞ് മൻസൂർ അലി ഖാൻ

ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ താൻ ശ്രദ്ധിക്കുമെന്നും തൃഷ പ്രതികരിച്ചു

തെന്നിന്ത്യൻ ചലച്ചിത്ര നടി തൃഷയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മൻസൂർ അലി ഖാൻ. തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മൻസൂർ അലി ഖാൻ പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്. സംഭവം വൻ വിവാദമായതോടെ തമിഴ് സിനിമാലോകം ഒന്നടങ്കം രൂക്ഷവിമർശനവുമായി രംഗത്തെത്തിയതോടെയാണ് മൻസൂർ മാപ്പുമായെത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രമായ ലിയോയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലെ കമന്റാണ് വിവാദത്തിന് കാരണമായത്. തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം റേപ്പ് സീനുകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മുൻ ചിത്രങ്ങളിൽ പീഡന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടിമാരായ ഖുശ്ബു, റോജ എന്നിവരെ കുറിച്ചും മോശം പരാമർശങ്ങൾ ഉണ്ടായി. അനാദരവും അശ്ലീലവുമായ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ കഴിയാത്തത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ താൻ ശ്രദ്ധിക്കുമെന്നും പ്രതികരിച്ചു രം​ഗത്തെത്തി.

ലിയോ സംവിധായകൻ ലോകേഷ് കനകരാജ്, നടി  റോജ, നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ, ഗായിക ചിന്മയി, നടി മാളവിക മോഹനൻ തുടങ്ങിയവരാണ് പരാമർശത്തിനെതിരെ രംഗത്തെത്തിയ പ്രശസ്ത താരങ്ങൾ.മൻസൂർ പരസ്യമായി മാപ്പ് പറയണമെന്ന് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ആവശ്യപ്പെട്ടിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button