
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം റിലീസ് മാറ്റിവച്ചു. ഏഴ് വർഷങ്ങൾക്ക് മുൻപ് ഷൂട്ടിംങ് തുടങ്ങിയ ചിത്രം പലപ്പോഴായി റിലീസ് മാറ്റിവക്കുകയായിരുന്നു.
നവംബർ 24 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം മാറ്റിവക്കുകയായിരുന്നു എന്നാണ് വിവരം. ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവച്ചതിൽ ക്ഷമ ചോദിച്ചുകൊണ്ട് ഗൗതം എത്തിയിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളാണ് സിനിമയുടെ റിലീംസിഗിനെ ബാധിച്ചതെന്നാണ് വിവരം. റിലീംസിഗ് നടത്തുവാൻ ഒന്നോ, രണ്ടോ ദിവസം കൂടി സമയം തരണമെന്നും സംവിധായകൻ കുറിച്ചിട്ടുണ്ട്. പ്രമുഖ ബാനറിൽ നിന്നും 2.6 കോടി സിനിമ ചെയ്യുന്നതിനായി വാങ്ങിയ തുക തിരികെ നൽകാത്തതാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നും പറയപ്പെടുന്നു.
Post Your Comments