പോലീസ് പ്രൊട്ടക്ഷനിൽ ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ റിലീസായി. ഇന്നലെ ഓൾ കേരള മെൻസ് അസോസിയേഷൻ സിനിമക്ക് എതിരെ രംഗത്ത് വന്നിരുന്നു. സിനിമയുടെ ട്രൈലറിൽ പുരുഷന്മാരെ അടിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലും പുരുഷന്മാരെ തല്ലുന്നതും ആയ സീൻ ഉണ്ട്. ഇത് കണ്ടു പ്രകോപിതരായാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സിനിമക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഇവർ എറണാകുളം വനിതാ തിയേറ്ററിൽ എത്തി സിനിമ കാണുന്നുണ്ട് എന്നറിയിച്ചതിൻ പ്രകാരം അണിയറ പ്രവർത്തകർ സ്റ്റേഷനിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസ് തിയേറ്ററിൽ എത്തിയത്.
വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ (Class – By A Soldier).
ഗായകനും നടനും വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രം ‘സാഫ്നത്ത് ഫ്നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിച്ചിരിക്കുന്നു.
കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്.
Post Your Comments