പുത്തൻ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. രോഹിത് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’യുടെ സെറ്റിൽ വെച്ചായിരുന്നു അപകടം നടന്നത്.
ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് ആസിഫിന് കാൽമുട്ടിന് പരിക്കേറ്റത്. ഉടൻ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടൻ ആശുപത്രി വിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി വീണ്ടും രോഹിത് വിഎസുമായി ഒന്നിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. ഗോദയിലൂടെ ജനപ്രിയയായ വാമിഖ ഗബ്ബിയാണ് നായികയായെത്തുന്നത്.
Post Your Comments