തനിച്ചായതിനാല്‍ വാടകവീട് ലഭിക്കുന്നില്ലെന്ന പരാതിയുമായി ടെലിവിഷൻ താരം. ഹിന്ദി ടെലിവിഷന്‍ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുന്‍ ഭാര്യയുമായ ചാരു അസോപയാണ് കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.
ആണ്‍തുണയില്ലാതെ പെണ്ണിനു ജീവിക്കാന്‍ കഴിയാത്ത രീതിയിലേക്കു രാജ്യം മാറിയോ എന്ന ചോദ്യമാണ് ചാരു കുറിപ്പില്‍ ഉയർത്തുന്നത്.
READ ALSO: സിനിമാ മേഖല എന്നോട് ഒരിക്കലും നീതി കാണിച്ചില്ല, ഗോവ ചലച്ചിത്ര മേളയിൽ കരഞ്ഞ് സണ്ണി ഡിയോൾ
പോസ്റ്റ് ഇങ്ങനെ,
‘ഈ സമൂഹത്തില്‍ സ്ത്രീകള്‍ എന്തു ചെയ്യുന്നു എന്നുള്ളതിനു യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. എന്തൊക്കെ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാകില്ല. ഇന്നും ഒരു പെണ്ണിന്റെ പേരിനോട് ആണിന്റെ പേരു ചേര്‍ന്നിട്ടില്ലെങ്കില്‍ അവള്‍ക്കു വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഞാന്‍ ഭര്‍ത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാല്‍, സിംഗിള്‍ മദര്‍ ആയതിനാല്‍ വീണ്ടും ഇന്ന് എനിക്ക് വീട് നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ ഇതാണ്’.
Post Your Comments