ഹിന്ദി സിനിമയിൽ ധർമേന്ദ്രയുടെ മകൻ എന്ന ലേബലിൽ എത്തിയ താരമാണ് സണ്ണി ഡിയോൾ. 80 – 90 കാലയളവിൽ വമ്പൻ താരമായി ഉയർന്ന സണ്ണി പക്ഷേ 2000 ത്തിന് ശേഷം പരാജയങ്ങളുടെ പേരിൽ മാറി നിൽക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഗോവ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചടങ്ങിൽ അഭിനേതാക്കൾ, സംവിധായകർ, ഗായകർ തുടങ്ങി നിരവധി പ്രമുഖർ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്തു. സണ്ണി ഡിയോളും ഈ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു.
ഞാൻ എന്നെത്തന്നെ വളരെ ഭാഗ്യവാനായിട്ടാണ് കാണുന്നത്. പല സിനിമകളും വിജയിച്ചപ്പോൾ ചിലത് പരാജയപ്പെട്ടു. എന്നാൽ ഇതൊക്കെയാണെങ്കിലും എന്റെ സിനിമകൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. 2001ലാണ് ‘ഗദർ’ പുറത്തിറങ്ങിയത്. ഗദറിന്റെ വിജയത്തിന് ശേഷം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
‘ഗദറി’നു ശേഷം നല്ല സിനിമയോ തിരക്കഥയോ ഒന്നും ലഭിച്ചില്ല. പ്രതീക്ഷിച്ചതൊന്നും ലഭിക്കാത്തതിനാൽ ഓഫറുകൾ നിരസിച്ചുവെന്നും താരം. സംവിധായകൻ രാജ്കുമാർ പറഞ്ഞത് ബോളിവുഡ് ഒരിക്കലും സണ്ണിയോട് നീതി പുലർത്തിയിട്ടില്ല എന്നാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
Post Your Comments