Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. നടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ തെറ്റായാണ് നൽകിയിരുന്നത്. ഇതേത്തുടർന്ന് കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് മൻസൂർ അലിഖാനെതിരെ കേസെടുത്തിട്ടുള്ളത്.

നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ, നടിക്കെതിരായി നടത്തിയ പരാമർശത്തിൽ മാപ്പുപറയില്ലെന്ന് മൻസൂർ അലിഖാൻ വ്യക്തമാക്കി. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ലെന്നും തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും താരം പറഞ്ഞു. വിവാദത്തിലൂടെ താൻ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ കൂട്ടിച്ചേർത്തു.

‘മോഹം കൊണ്ടു ഞാൻ’ എന്ന പാട്ടിലെ മാസ്റ്റർ സുജിത് മരിച്ചുവെന്ന വാർത്തയേറെ വേദനിപ്പിക്കുന്നു: കുറിപ്പ്

വിജയ്, തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വലിയ വിവാദമായത്. ചിത്രത്തിൽ മന്‍സൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ നായിക തൃഷയുമൊത്ത് ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് താന്‍ കരുതിയിരുന്നതെന്നായിരുന്നു നടന്‍റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രമുഖരടക്കം നിരവധിപ്പേരാണ് രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments


Back to top button