
തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് അപകടത്തിൽ പരിക്കേറ്റു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
ചിത്രത്തിന്റെ ഷൂട്ടിംങിനിടെ റോപ്പ് ക്യാം ഒടിഞ്ഞ് സൂര്യയുടെ തോളിൽ ഇടിക്കുകയായിരുന്നു. യൂണിറ്റ് അംഗങ്ങൾ ഉടൻ തന്നെ ഷൂട്ടിംഗ് നിർത്തി സൂര്യയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സിനിമയുടെ അണിയറ പ്രവർത്തകരാണ് വാർത്ത പുറത്ത് വിട്ടത്.
അപകടത്തെ തുടർന്ന് ഷൂട്ടിംങ് ഒരു ദിവസത്തേക്ക് നിർത്തിവച്ചു. നിസാര പരിക്കുകളാണ് ഏറ്റതെന്നാണ് റിപ്പോർട്ടുകൾ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.
Post Your Comments