വിവാദങ്ങളിൽ നിന്ന് തലയൂരാനാകാതെ ഹോളിവുഡ് സൂപ്പർ താരം ജാമി ഫോക്സ്. നടൻ പീഡിപ്പിച്ചതായി വെളിപ്പെടുത്തി യുവതി രംഗത്തെത്തി. 2015 ൽ നടന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ന്യൂയോർക്കിലെ ബാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ആളൊഴിഞ്ഞ കോണിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ജാമിയെന്നും യുവതി വ്യക്തമാക്കി.
രക്ഷപ്പെടാൻ പരമാവധി ശ്രമിച്ചെങ്കിലും ജാമി അനുവദിച്ചില്ല. ഈ സംഭവങ്ങളെല്ലാം ഒരു സെക്യൂരിറ്റി കണ്ടിരുന്നുവെന്നും പക്ഷേ സഹായിച്ചില്ലെന്നും യുവതി പരാതിയിൽ കുറിച്ചു. തനിക്കേറ്റ പീഡനം, മാനസിക പ്രയാസം, ട്രോമ എന്നിവക്കെല്ലാം നഷ്ടപരിഹാരം വേണമെന്നും യുവതി ആരോപിച്ചു. നേരത്തെയും നടനെതിരെ മീടൂ ആരോപണങ്ങൾ ഉയർന്നിരുന്നു.
Post Your Comments