
ക്ലാസ് ബൈ എ സോൾജിയർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ എത്തിയ വിജയ് യേശുദാസിനോട് വേദിയിൽ ഒരുമിച്ചു പാടുവാൻ അവസരം ചോദിച്ച കോഴിക്കോട് സ്വദേശിയും നാലാം വർഷ ബിടെക് വൈഷ്ണവ് ജി രാജിനു പുതിയ ഭാഗ്യം. വിജയ് യേശുദാസ് വേദിയിലേക്ക് ക്ഷണിക്കുകയും തുടർന്ന് ഒരുമിച്ച് പാട്ടുപാടുകയും പാട്ട് ഇഷ്ടപ്പെട്ടതിനെ തുടർന്ന് വിജയ് വൈഷ്ണവിനെ അഭിനന്ദിക്കുകയും ചെയ്തു.
read also: കൊതുക് കടികൊണ്ട് കിടപ്പിലായത് എട്ട് ദിവസം, ഡെങ്കു കാരണം വലഞ്ഞെന്ന് നടി ഭൂമി പട്നേക്കർ
വിജയ് യേശുദാസ് നായകനായി എത്തുന്ന ക്ലാസ് ബൈ എ സോൾജിയർ സിനിമ നിർമ്മിച്ച സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത സിനിമയിൽ വൈഷ്ണവ് ജി രാജിനു പാടാൻ അവസരം ഒരുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. മ്യൂസിക് ഡയറക്ടർ എസ് ആർ സൂരജ് അടുത്ത ചിത്രത്തിൽ വൈഷ്ണവിന് അവസരം ഒരുക്കുമെന്നും അറിയിച്ചു
Post Your Comments