GeneralLatest NewsMollywoodNEWSWOODs

എന്നോട് അയാൾ റൂമിലേക്ക് വരാന്‍ പറഞ്ഞു, താൻ അഭിനയം ഉപേക്ഷിച്ചത് ആ സൂപ്പർ താരം കാരണം: നടിയുടെ വെളിപ്പെടുത്തൽ

അടുത്ത ദിവസം മുതല്‍ ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ എനിക്ക് ഉപദ്രവമായിരുന്നു

തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരു കാലത്ത് മിന്നി തിളങ്ങിയ താര സുന്ദരിയാണ് വിചിത്ര. ഇരുപത് വര്‍ഷം മുന്‍പ് അഭിനയ രംഗത്ത് നിന്നും അപ്രതീക്ഷിതമായി നടി പിന്‍മാറി. നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് മത്സരാര്‍ത്ഥിയായി തിരിച്ചെത്തിയിരിക്കുകയാണ് വിചിത്ര. എന്ത് കൊണ്ടാണ് താന്‍ ഇരുപത് വര്‍ഷം മുന്‍പ് അഭിനയ രംഗം വിട്ടത് എന്ന് ഷോയിൽ താരം വെളിപ്പെടുത്തിയത് വലിയ ചർച്ച .ആകുകയാണ്.

ഒരു സൂപ്പര്‍താരത്തിന്‍റെ പക കാരണമാണ് തനിക്ക് സിനിമ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് എന്നാണ് നടി പറയുന്നത്.

read also: അൻജന- വാർസ് സിനിമകൾ വരുന്നു: ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു

വിചിത്രയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.. ‘മലമ്പുഴയില്‍ ആയിരുന്നു ഷൂട്ടിംഗ്. അവിടെ ഞങ്ങള്‍ താമസിച്ച ഹോട്ടലിലെ മാനേജറായിരുന്നു പിന്നീട് എന്‍റെ ഭര്‍ത്താവ് ആയത്. ചിത്രത്തിന്‍റെ ആദ്യം ദിനം ഒരു പാര്‍ട്ടിക്കിടെ ഒരു പ്രധാന നടന്‍ ഇതില്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു, പിന്നെ എന്നോട് റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്‍റെ പേര് പോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. എന്നാല്‍ ഞാന്‍ പോയില്ല എന്‍റെ റൂമില്‍ കിടന്നുറങ്ങി.

എന്നാല്‍ അടുത്ത ദിവസം മുതല്‍ ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്‍റെ വാതിലില്‍ മുട്ടലുകള്‍. എന്‍റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടല്‍ മാനേജറായ എന്‍റെ ഭര്‍ത്താവ് റൂമുകള്‍ സിനിമക്കാര്‍ പോലും അറിയാതെ മാറ്റിയിരുന്നു.

ഒരു കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്. ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ്. അതില്‍ ഒരാള്‍ നിരന്തരം എന്നെ മോശമായി സ്പര്‍ശിച്ചു. ഇയാളെ പിടിച്ച്‌ സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ മുഴുവന്‍ സെറ്റിനും മുന്നില്‍ വച്ച്‌ എന്നെ തല്ലി.

ഇതിനെതിരെ യൂണിയനില്‍ പരാതി കൊടുത്തപ്പോള്‍ ഒരു സഹകരണവും ലഭിച്ചില്ല. മാത്രമല്ല പൊലീസില്‍ എന്താണ് പരാതി നല്‍കാത്തത് എന്നാണ് തിരിച്ച്‌ ചോദിച്ചത്. അന്നെല്ലാം തെളിവുമായി ചെന്നൈയില്‍ വരെ വന്നത് അന്നത്തെ ഹോട്ടല്‍ മാനേജറായ ഭര്‍ത്താവ് ആയിരുന്നു. ഇത്തരം മോശം സംഭവങ്ങളോടെയാണ് സിനിമ രംഗം വിട്ടത്. അദ്ദേഹത്തിനെ കല്ല്യാണം കഴിച്ചു മൂന്ന് കുട്ടികളായി. എന്നാല്‍, അന്ന് സംഭവിച്ച മുറിവ് ഉണങ്ങാന്‍ 20-22വര്‍ഷം എടുത്തു. ഇപ്പോള്‍ ഞാന്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്’- വിചിത്ര പറഞ്ഞു.

തെന്നിന്ത്യയില്‍ 100 ലേറെ ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്ത വിചിത്ര മലയാളത്തില്‍ ഏഴാമി‌ടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിചിത്ര പറഞ്ഞ ചിത്രം 2000ത്തില്‍ ഇറങ്ങിയ ഭലേവാദിവി ബസു എന്ന ബാലകൃഷ്ണ ചിത്രമാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തൽ.

shortlink

Post Your Comments


Back to top button