ഐഎംഡിബി കണക്കുകൾ പ്രകാരം 2023-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ താരങ്ങളുടെ ടോപ്പ് 10 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബോളിവുഡ് കിംങ് ഷാരൂഖ് ഖാൻ. പത്താൻ”, ”ജവാൻ” എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയമാണ് നടനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
ആലിയ ഭട്ട്, ദീപിക പദുക്കോൺ, നയൻ താര, വാമിഖ ഗബ്ബി തുടങ്ങിയ നടിമാരും പിറകേയുണ്ട്. ഡിസംബർ 21 ന് രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ‘ഡങ്കി’ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഇപ്പോൾ.
തുടർച്ചയായി രണ്ടാം വർഷവും പട്ടികയിൽ രണ്ടാം സ്ഥാനം നേടിയ ആലിയ റോക്കി ഔർ റാണി കി പ്രേം കഹാനി, നെറ്റ്ഫ്ലിക്സ് സിനിമയായ ”ഹാർട്ട് ഓഫ് സ്റ്റോൺ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് മുന്നിലെത്തിയത്.
നയൻതാരയ്ക്ക് പിന്നാലെ തമന്ന ഭാട്ടിയ, കരീന കപൂർ, ശോഭിത ധൂലിപാല എന്നിവരും പട്ടികയിൽ ഇടം നേടിയെടുത്തിട്ടുണ്ട്.
ഐഎംഡിബി കണക്കുകൾ പ്രകാരം 2023-ലെ ജനപ്രിയ താരങ്ങളുടെ പട്ടിക
1. ഷാരൂഖ് ഖാൻ
2. ആലിയ ഭട്ട്
3. ദീപിക പദുക്കോൺ
4. വാമിഖ ഗബ്ബി
5. നയൻതാര
6. തമന്ന ഭാട്ടിയ
7. കരീന കപൂർ
8. ശോഭിത ധൂളിപാല
9. അക്ഷയ് കുമാർ
10. വിജയ് സേതുപതി.
Post Your Comments