മുൻ ലോകസുന്ദരി അഭിഷേക് ബച്ചനുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് വാർത്തകൾ. അന്തരിച്ച അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കാൻ നടി ഐശ്വര്യ റായ് ഇൻസ്റ്റാഗ്രാമിൽ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
എന്റെ പ്രിയപ്പെട്ട ഡാഡി- ഞാൻ നിങ്ങളെ എന്നന്നേക്കും സ്നേഹിക്കുന്നു. നിങ്ങൾ ഏറ്റവും സ്നേഹവും ദയയും കരുതലും ശക്തനും ഉദാരനും നീതിമാനും ആയിരുന്ന വ്യക്തിയായിരുന്നു. ഇനിയൊരിക്കലും നിങ്ങളെപ്പോലെ ആരും ഉണ്ടാകില്ല എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.
എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകരുടെ നൂറുകണക്കിന് കമന്റുകളാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്. ഒരു കമന്റ് ഇങ്ങനെയായിരുന്നു, ‘പ്രിയപ്പെട്ട ആഷ്, എന്തുകൊണ്ടാണ് നിങ്ങൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള ഫോട്ടോകളൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങൾക്ക് വളരെ കുറച്ച് ഫാമിലി ഫോട്ടോകൾ മാത്രമേയുള്ളുവല്ലോ, അതിനർത്ഥം നിങ്ങൾ പിരിഞ്ഞുവെന്നാണോ.. ?’ ഇതിന് പിന്നാലെയാണ് ഈ സംശയം പ്രകടിപ്പിച്ച് നിരവധി കമന്റുകൾ വന്നത്.
ദീപാവലി, പൂജ പാർട്ടികളിൽ അടുത്തിടെ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് കണ്ടിരുന്നില്ല. പാരീസിലെ ഫാഷൻ വീക്കിൽ സജീവമായിരുന്ന ഐശ്വര്യ മകൾ ആരാധ്യക്കൊപ്പമാണ് അവിടെ എത്തിയത് എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്.
Post Your Comments