വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് യാത്ര ചെയ്ത് നടൻ മൻസൂർ അലിഖാൻ. വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്നാണ് നടന്റെ പുതിയ നിലപാട്.
തൃഷയെക്കുറിച്ച് താൻ മോശമായി സംസാരിച്ചിട്ടില്ല, പലരും അനാവശ്യ വിവാദങ്ങൾ ഉയർത്തി തന്നെ കുരുക്കാൻ നോക്കുകയാണെന്നും നടൻ പറയുന്നു. നടികർ സംഘം തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുകയാണെന്നും മൻസൂർ പറഞ്ഞു.
നടികർ സംഘത്തിനെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആരോടും ഈ വിഷയത്തിൽ മാപ്പ് ചോദിക്കുകയോ, പറയുകയോ ചെയ്യില്ലെന്നും നടൻ വ്യക്തമാക്കി. എത്രയോ വലിയ അഴിമതി നടത്തിയ നടികർ സംഘമാണ് തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നടൻ ചോദിക്കുന്നു. സിനിമയിലെ കൊല, റേപ്പ് എന്നിവ യാഥാർത്ഥ്യമാണോ? അങ്ങനെ ആരെങ്കിലും മരിക്കുന്നുണ്ടോ എന്നും നടൻ ചോദിച്ചു.
Post Your Comments