GeneralLatest NewsMollywoodNEWSWOODs

അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറി: വിവാദ പ്രസ്താവനയുമായി സംവിധായകൻ കമല്‍

പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല

ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിര്‍ദേശിച്ച മനുഷ്യനെപ്പോലെ അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറിയതില്‍ ലജ്ജയുണ്ടെന്ന് സംവിധായകൻ കമല്‍. കൊല്ലത്ത് എൻ ജി ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമൽ.

തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്നാണ് കൊല്ലംകാരനായ സുരേഷ് ഗോപി പറഞ്ഞത്. അദ്ദേഹത്തെ നയിക്കുന്ന സവര്‍ണബോധമാണ് അതിന് കാരണമെന്നും കമല്‍ വിമര്‍ശിച്ചു.

read also: നടി നിമിഷയെ കാണാൻ കൊള്ളില്ലാഞ്ഞിട്ടും എന്തിന് നായികയാക്കി: യൂട്യൂബറുടെ വായടപ്പിച്ച് കാർത്തിക്ക് സുബ്ബരാജ്

കമലിന്റെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ് ഗോപിയുടെ ഉള്ളില്‍ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേല്‍ ആയിക്കഴിഞ്ഞു. ഇതാണ് സംഘപരിവാറിന്റെ പ്രശ്നം. അതിലേയ്ക്ക് ഇറങ്ങിയില്ലെങ്കില്‍ ഒരുപക്ഷേ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല, അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല, കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. കലാകാരന്മാരുടെ ഇത്തരത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുകയാണ്.

ഇതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം. ഗാന്ധിയും നെഹ്റുവും അംബേദ്‌കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്’- കമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button