
പ്രശസ്ത പോപ് ഗായിക വിവാദത്തിൽ. ഗായിക ഷക്കീറയാണ് നികുതി വെട്ടിപ്പ് കേസിൽ അകപ്പെട്ടിരിക്കുന്നത്. കൊളംബിയൻ സൂപ്പർ താരത്തെ കോടതി വിചാരണ നേരിടാൻ ഒരുങ്ങുകയാണ്.
ഡിസംബർ 14 വരെയാണ് വിചാരണ. 120 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗായിക നിഷേധിച്ച് രംഗത്തെത്തി 2014 വരെ നാടോടി ജീവിതമാണ് ഷക്കീറ നയിച്ചിരുന്നതെന്ന് അഭിഭാഷകർ വാദിച്ചു. എന്നാൽ സ്പെയിനിൽ നികുതി അടക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷക്കീറ ഇത്തരത്തിൽ പെരുമാറിയതെന്നാണ് കണ്ടെത്തൽ.
ബാഴ്സിലോണ താരം ജെറാർദുമായുള്ള ബന്ധം താരം പരസ്യപ്പെടുത്തുന്നത് 2011 ലാണ്. 2011 ൽ ബന്ധം പരസ്യമായതോടെയ ഷക്കീറ താമസം സ്പെയിനിലേക്ക് മാറ്റുകയും 2015 വരെ ബഹാമാസിൽ ആഡംബര വസതികൾ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഷക്കീറയും ജെറാർദും 2022 ലാണ് വേർപിരിഞ്ഞത്.
Post Your Comments