Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWSWOODs

സഞ്ജു വി.സാമുവൽ ചിത്രം ‘കപ്പ് ‘ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രം

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിച്ച്‌ സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റെൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് – ഇൻഡ്യക്കു വേണ്ടി കളിക്കുക ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ സ്വപ്നം. അതിനായുള്ള അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമൊക്കെ അവനോടൊപ്പം ചേരുന്നു. അതിന്റെ ശ്രമങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും , അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രം.

ഒരു മലയോര ഗ്രാമത്തിന്റെ ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിന്റെ പ്രധാന ഘടകമാണ്. മാത്യു തോമസ്സാണ്  കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത്. പുതുമുഖം റിയാ ഷിബുനായികയാകുന്നു. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്റെണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ – അഖിലേഷ് ലതാ രാജ്- ഡെൻസൺ ഡ്യൂറോം, ഗാനങ്ങൾ – മനു മഞ്ജിത്ത്, സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – നിഖിൽ പ്രവീൺ- എഡിറ്റിംഗ് – റെക്സൺ ജോസഫ്, കലാസംവിധാനം -ജോസഫ് തെല്ലിക്കൽ -ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു. & രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പൗലോസ് കുറു മുറ്റം – പ്രൊഡക്ഷൻ കൺടോളർ – നന്ദു പൊതുവാൾ- അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ: വാഴൂർ ജോസ്.

 

.

shortlink

Related Articles

Post Your Comments


Back to top button