ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നിരഞ്ജൻ നായർ. നിരഞ്ജനും ഭാര്യ ഗോപികയും മകൻ കുഞ്ഞൂട്ടനുമെല്ലാം ടെലിവിഷൻ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ട താരങ്ങളാണ്.
മുറ്റത്തെ മുല്ലയിലാണ് നിരഞ്ജൻ ഇപ്പോൾ ജോലി ചെയ്യുന്നത്. ഭാര്യ ഗോപികയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയതിന്റെ വിശേഷങ്ങളാണ് നടൻ പങ്കുവച്ചത്.
കുറിപ്പ് വായിക്കാം
എത്ര നിശബ്ദമായാണല്ലേ കാലം മുന്നോട്ടോഴുകുന്നത്, ഒന്ന് കണ്ണടച്ചിരുന്നാൽ മനസ്സുകൊണ്ട് കാലത്തിനെ തോൽപ്പിച്ചു കൊണ്ട് അതിവേഗം നമുക്ക് പല കാലഘട്ടത്തിലേക്കും എത്താം..വർഷങ്ങൾക്കു മുൻപേ നിന്നിലേക്കെത്തിയപ്പോ ഒരിക്കലും ഞാൻ കരുതിയിരുന്നില്ല, ഇന്ന് നീ എന്നിലേക്കിങ്ങനെ ആഴത്തിൽ പടർന്നു കേറുമെന്ന്.
എന്റെ ശാഖകളിൽ നീ വസന്തകാലമെന്നും നിലനിർത്തുമെന്ന്, ഋതുക്കളിൽ നീ എന്നും എന്നിൽ സുഗന്ധം നിറയ്ക്കുമെന്ന്, ഏറ്റവും ശക്തയായി നിന്ന്, തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്ന കാലത്തിനോട്,സ്വയം തോൽക്കാതിരിക്കാൻ പ്രതികരിക്കുമെന്ന്, ഒരു പാട് പ്രതിസന്ധികളെ നീ തരണം ചെയ്തതെങ്ങനെ എന്ന് എനിക്കിന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല.
എവിടെ ആണെങ്കിലും നിന്നിലേക്ക് ഓടിയെത്താൻ മനസെന്നും തിടുക്കം കൂട്ടാറുണ്ട്, എനിക്കെന്നും അത്രമേൽ ഹൃദയമായവൾക്ക്, ഏതു കാലവും നീ എന്നെ ഇങ്ങനെ ചേർത്തു നിർത്തുമ്പോൾ ഏതു വിഷമവും ഇങ്ങനെ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവുമെന്നെ..എന്റെ പ്രിയപെട്ടവൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. പ്രിയ കുഞ്ഞൂട്ടന്റെ സന്തോഷങ്ങൾ. അത്രമേൽ പ്രിയപെട്ടവളുടെ ഈ ജന്മദിനം.
അവൾ അത്രമേൽ ആഗ്രഹിച്ച @parakkatnatureresortmunnar വച്ച് ആഘോഷിക്കുമ്പോൾ ഒരു സന്തോഷമാണ് മനസ്സിൽ. നന്ദി ഒരുപാടു സർപ്രൈസ്കൾ ഞങ്ങൾക്ക് നൽകിയതിനു..മൂന്നാർ എന്ന വാക്കിന് പുതിയ ഒരു നിറം കൂടിയുണ്ട് ഇന്ന് മനസ്സിൽ..അത്രക്ക് ഹൃദ്യമായിരുന്നു പറക്കാട്ടിലെ ഓരോ നിമിഷവും.
വീണ്ടും വീണ്ടും അവിടെക്ക് എത്തിപ്പെടാൻ മനസ്സ് കൊതിച്ചു കൊണ്ടേ ഇരിക്കുന്നു..വീണ്ടും ഒരു അവധികാലത്തിനായി കാത്തിരിക്കുന്നു..വീണ്ടും മൂന്നാറിലെത്താൻ..വീണ്ടും പറക്കാട്ടിലെത്താൻ
Post Your Comments