മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘കാതൽ’ എന്ന ജിയോ ബേബി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23 ചിത്രം തിയറ്ററുകളിൽ എത്തും. എന്നാൽ, ഖത്തറിലും കുവൈറ്റിലും ഈ ചിത്രം നിരോധിച്ചുവെന്നാണ് പുതിയ വാർത്ത. ഇരു രാജ്യങ്ങളിലും ഉള്ളടക്കമാണ് പ്രശ്നമായത്. സ്വവർഗാനുരാഗം പ്രമേയമായതാണ് ചിത്രത്തിന്റെ വിലക്കിനു കാരണം.
read also:അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറി: വിവാദ പ്രസ്താവനയുമായി സംവിധായകൻ കമല്‍
ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ഐഎഫ്എഫ്കെയിലേക്കും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. മമ്മൂട്ടി ഗേ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
Post Your Comments