
ഏതാനും നാളുകളായി സിനിമാ രംഗത്തെ പ്രധാന ചർച്ചാ വിഷയമാണ് സിനിമാ റിവ്യൂവിംങ്. സിനിമകളെ നശിപ്പിക്കുന്ന വിധമുള്ള റിവ്യൂകൾക്കെതിരെ സിനിമാ നിർമ്മാതാക്കളടക്കം പരാതി നൽകിയിരുന്നു.
അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിനെതിരെ വൻ നെഗറ്റീവ് പറഞ്ഞു പരത്തിയെന്ന പേരിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ സിനിമയുടെ പിന്നണി പ്രവർത്തകർ പരാതി നൽകിയിരുന്നു.
റിവ്യൂ പറയുന്നത് നിർത്തിയാൽ സിനിമയ്ക്ക് അതുകൊണ്ട് യാതൊരു വിധത്തിലുമുള്ള ഉപകാരവും ഉണ്ടാകില്ലെന്ന് മമ്മൂട്ടി ഇന്ന് തുറന്ന് പറഞ്ഞിരുന്നു. നോക്കൂ, മമ്മൂട്ടി വിവേകമുള്ള മനുഷ്യനാണ്. റിവ്യൂ പറച്ചിൽ സിനിമയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്.
ബോഡി ഷെയ്മിങ്ങല്ല നടത്തിയത്, ബാന്ദ്ര മൂവി റിവ്യൂ ചെയ്തത് മിമിക്രിയാണ്, അതെങ്ങനെ പരിഹാസമാകുമെന്നും അശ്വന്ത് കോക്ക് ചോദിക്കുന്നു. സിനിമയുടെ മെറിറ്റിനനുസരിച്ചാണ് താൻ വീഡിയോ ചെയ്തതെന്നും അശ്വന്ത് വ്യക്തമാക്കി.
Post Your Comments