CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

അച്ഛൻ തിലകൻ അവസാന നാളുകളിൽ അവിശ്വാസി ആയിരുന്നില്ല: മനസ് തുറന്ന് ഷോബി തിലകൻ

ഓച്ചിറയിൽ ഭജനയിരിക്കുവാനായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

അച്ഛൻ തിലകൻ അവസാന നാളുകളിൽ അവിശ്വാസി ആയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മകൻ ഷോബി തിലകൻ. അച്ഛൻ എന്നും എതിർത്തിരുന്നത് അന്ധവിശ്വാസങ്ങളെ ആയിരുന്നു. മക്കളുടെ വിശ്വാസ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ അച്ഛൻ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും ഷോബി വ്യക്തമാക്കി.

ഷോബിയും കുടുംബവും ഓച്ചിറയിൽ ഭജനയിരിക്കുവാനായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവർക്കൊപ്പമാണ് നടൻ ഭജനയിരിക്കാനെത്തിയത്.

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയായ മകൾ ദേവയാനിയും ഉടനെയെത്തുമെന്നും ഷോബി തിലകൻ വ്യക്തമാക്കി. ​ഗുരുവായൂർ, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടർച്ചയായി പോകാറുണ്ടെന്ന് ഷോബി തിലകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button