കഴിഞ്ഞ ദിവസം വിടപറഞ്ഞ നടൻ വിനോദ് തോമസിനെക്കുറിച്ച് നടി സുരഭിലക്ഷ്മി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. അഭിനയത്തിന് വേണ്ടി ദാമ്പത്യ ജീവിതം പോലും മാറ്റിവെച്ച ഒരാളായിരുന്നു വിനോദെന്ന് പറയുകയാണ് നടി സുരഭി ലക്ഷ്മി. കുറി എന്ന സിനിമയില്‍ വിനോദിനൊപ്പം ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
READ ALSO: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി തെന്നിന്ത്യൻ സൂപ്പര്‍താരം ചിരഞ്ജീവി
‘വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു! ജീവിതത്തിലെ ഓരോ അനുഭവങ്ങളെ കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും, ആവേശവും, നാടകവും, പാട്ടും, തമാശകളും ചര്‍ച്ചകളുമായി…
‘കുറി’എന്ന സിനിമയില്‍ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. പക്ഷേ അതിന് മുന്‍പേ അദ്ദേഹത്തിന്റെ പാട്ടുകള്‍ യൂട്യൂബില്‍ വന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരോടും ഏറെ ബഹുമാനത്തോട് കൂടി പെരുമാറുന്ന ഒരാള്‍.
‘mam’ എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓര്‍മ്മയില്ല. പലവട്ടം ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്, എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്. അപ്പോള്‍ സാഗര്‍ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാല്‍ എല്ലാ പ്രശ്നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികള്‍ ഉണ്ടെങ്കില്‍ പറയൂ, തൃശ്ശൂര്‍ ഭാഗത്ത് ഞാനും നോക്കാം.
‘അതല്ല സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള് ബഹുമാനം കൊടുക്കണം. അതുകൊണ്ടു തന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാന്‍ അതിന് പിന്നാലെ പോകുമ്പോള്‍ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാള്‍ എന്റെ ജീവിതം ഞാന്‍ അര്‍പ്പിക്കുന്നത് എന്റെ ‘കല’ക്ക് വേണ്ടിയാണ്…’ അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുന്‍പേ’… എന്നും പറഞ്ഞാണ് സുരഭി കുറിച്ചു.
ബാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരനാണ് കാറിനകത്ത് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമാണ് മരണമെന്ന സംശയത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമേ നടന്റെ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments