GeneralLatest NewsMollywoodNEWSWOODs

സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഇൻവെസ്റ്റ്‌മെന്റ്, ഏറ്റവും നല്ലത് കൊടുക്കണമെന്നതാണ് മോഹൻലാലിന്റെ ചിന്ത: ഷാജി എൻ കരുണ്‍

മറ്റുള്ളവര്‍ പറയുന്നതല്ലാതെ താൻ ചെയ്തത് നന്നായി എന്ന് ഒരിക്കലും മോഹൻലാല്‍ പറയില്ല.

മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയുംക്കുറിച്ച് സംവിധായകൻ ഷാജി എൻ കരുൺ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്. മോഹൻലാല്‍ സംവിധായകന് വേണ്ടത് നല്‍കുന്ന നടനാണെന്നും ഷാജി എൻ കരുണ്‍ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

READ ALSO: നടി കാർത്തിക നായർ വിവാഹിതയായി

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,

‘മോഹൻലാല്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ക്ക് ഞാൻ കാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കഥാപാത്രങ്ങളോടുള്ള ആത്മസമര്‍പ്പണം ഞാൻ കണ്ടിട്ടുള്ളതാണ്. സംവിധായകന് വേണ്ടത് കിട്ടിയോ എന്ന് ചോദിക്കുന്ന ഒരു നടൻ. ആ സത്യസന്ധതയാണ് വാനപ്രസ്ഥത്തിന്റെ വിജയം. വാനപ്രസ്ഥം ചെയ്യുമ്പോള്‍ കഥകളി കലാകാരന്മാരുടെ മുന്നില്‍ മോഹൻലാല്‍ പേടിച്ചാണ് നിന്നിരുന്നത്. അവരും അങ്ങനെ തന്നെ. അവര്‍ക്കിടയിലെ കെമിസ്ട്രി വളരെ മികച്ചതായിരുന്നു. ഏറ്റവും നല്ലത് കൊടുക്കണം എന്ന വിശ്വാസമായിരുന്നു ഇരുകൂട്ടര്‍ക്കും. മോഹൻലാല്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒരിക്കലും മറ്റൊരാള്‍ക്ക് ചെയ്യാൻ കഴിയില്ല. ഒരുപക്ഷേ അദ്ദേഹത്തിന് പോലും വീണ്ടും അതേ കഥാപാത്രങ്ങള്‍ ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. മറ്റുള്ളവര്‍ പറയുന്നതല്ലാതെ താൻ ചെയ്തത് നന്നായി എന്ന് ഒരിക്കലും മോഹൻലാല്‍ പറയില്ല. ഇനിയും മികച്ചത് തരാൻ കഴിയുമെന്ന് വിശ്വാസം അദ്ദേഹത്തിനുണ്ട്’.

‘സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഇൻവെസ്റ്റ്മെന്റ്. അത് വലിയൊരു സമ്പാദ്യമാണ്. അത് നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. എന്റെ സിനിമയില്‍ ഞാൻ അത് നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരു ചിത്രം ചെയ്യണമെന്ന് മമ്മൂട്ടി ഇങ്ങോട്ട് സൂചിപ്പിച്ചതാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് ഏഴ് ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടി. എന്നാല്‍ മമ്മൂട്ടിക്ക് ആ ചിത്രത്തില്‍ പുരസ്‌കാരങ്ങള്‍ കിട്ടിയില്ല. അത് വളരെ ഖേദകരമാണ്. ഒരുപാട് ആത്മസമര്‍പ്പണത്തോടെയാണ് അദ്ദേഹം ആ ചിത്രം ചെയ്‌തത്’-ഷാജി എൻ കരുണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button