ഇത് ഉപയോഗിക്കൂവെന്ന് അയാൾ, ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല, ഇതെവിടെ വെക്കാനാണെന്ന് ചിന്തിച്ചു: ഹണിറോസ്

എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും

സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറെയുള്ള താരമാണ് ഹണി റോസ്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നല്‍കിയ മറുപടിയാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. റിമി ടോമി അവതാരകയായെത്തിയ ഷോയില്‍ സംസാരിക്കവെയാണ് ഹണി തന്റെ മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് മേക്കപ്പിനെക്കുറിച്ച്‌ പോലും തനിക്ക് കാര്യമായി അറിവില്ലായിരുന്നെന്നും തുറന്നു പറഞ്ഞു.

READ ALSO: മൻസൂർ അലി ഖാനൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് തൃഷ; പ്രതികരിച്ച് ലോകേഷ് കനകരാജ്

‘എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണെന്നാെന്നും അറിയില്ല. ഒരു മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു. അപ്ലൈ ചെയ്‌തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഐ ലാഷസ് കറക്‌ട് ചെയ്യാനുള്ളതായിരുന്നു. മൂക്കില്‍ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു. അവര്‍ സെറ്റില്‍ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നു’- ഹണി റോസ് ഷോയിൽ പങ്കുവച്ചു.

Share
Leave a Comment