BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

അശ്ലീലതയുടെ അതിപ്രസരം: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര സർക്കാർ

അശ്ലീലമായ ഉള്ളടക്കങ്ങൾ പുറത്തുവിടുന്നുവെന്ന പരാതി

അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകി. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബെഷ്റാംസ്, പ്രൈം പ്ലേ എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്.

ഐടി  നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടി. ഏഴുവർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിത്. OTT വെബ് സീരീസുകളുടെ രൂപത്തിൽ അശ്ലീലമായ ഉള്ളടക്കങ്ങൾ പുറത്തുവിടുന്നുവെന്ന പരാതി മന്ത്രാലയത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് 57 ഒടിടികളുണ്ട്. പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത OTT-കളിൽ അശ്ലീല ഉള്ളടക്കം വ്യാപകമാണ് എന്നാണ് പരാതി. കൂടാതെ നോട്ടീസ് ലഭിച്ച മൂന്ന് ഒടിടികളും രജിസ്റ്റർ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button