CinemaGeneralKollywoodLatest NewsMollywoodNEWSSocial MediaWOODs

എന്റെ ജീവിതത്തിന്റെ സന്തോഷവും പ്രത്യാശയും നീയാണ് നയൻ: പിറന്നാൾ ആശംസകളുമായി വിക്കി

നയൻതാരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനാശംസ

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ 39-ാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രിയപ്പെട്ടവൻ‌ വിക്കി എന്ന വിഘ്നേശിനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമാണ് ആഘോഷം.

കരിയറിലെ സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്ന നയൻസിന് ജൻമദിന ആശംസകളുമായി എത്തിയിരിക്കുകയാണ് വിക്കിയും ആരാധകരുമെല്ലാം. എന്നാൽ നയൻതാരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനാശംസ പങ്കുവെച്ചത് മറ്റാരുമല്ല, നയൻസിന്റെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ്.

എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയും നിന്റെ സന്തോഷവുമാണെന്നാണ് കുറിച്ചത്. പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്ന വിഘ്‌നേഷ് സോഷ്യൽ മീഡിയയിലെ താരമായി മാറി. വിഘ്‌നേഷ് ശിവന്റെ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിക്കിയും പ്രണയത്തിലായത്. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ നയൻതാരയും ഈ വർഷം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button