CinemaLatest NewsMollywoodWOODs

ഞാനാരെയും ഇറക്കി വിട്ടിട്ടില്ല, വേണു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയതാണ്: തുറന്ന് പറഞ്ഞ് ജോജു ജോർജ്

അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം സെറ്റിൽ നിന്നും ഇറങ്ങി പോയതാണ്

പണി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും ക്യാമറാമാൻ വേണുവിനെ നടൻ ജോജു ഇറക്കി വിട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും വേണു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നും ജോജു ജോർജ് വെളിപ്പെടുത്തി.

വേണു സാറിനെ ആരും പുറത്താക്കിയിട്ടില്ല, അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം സെറ്റിൽ നിന്നും ഇറങ്ങി പോയതാണ്. ഞാൻ ഇറക്കിവിട്ടെന്ന രീതിയിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. അത്തരത്തിൽ യാതൊന്നും പണി എന്ന സിനിമയുടെ സെറ്റിൽ നടന്നിട്ടില്ല.

ഇപ്പോൾ പുറത്ത് വന്ന വാർത്തകളിൽ പല കാര്യങ്ങളും സംഭവിച്ചിട്ടില്ലാത്തതാണ്. അതൊന്നും വിശ്വസിക്കരുത്. നുണ പ്രചാരണങ്ങളിൽ വീഴരുതെന്നും നടൻ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ ചെയ്യുന്നത്. അത്രയ്ക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് അഭിനയിക്കുന്നതെന്നും ജോജു ജോർജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button